വീണ്ടും പൂക്കാലം

courtesy:etsystatic.com
ബ്ലോഗുകള്‍ ഒരു കാലത്ത്  സര്‍ഗ സൃഷ്ടികളുടെ പ്രസിദ്ധീകരണത്തിന് പുറമേ  സൌഹൃദത്തിന്റെ  ഇഴയടുപ്പം കൊണ്ടും  ശ്രദ്ധേയമായിരുന്നു.
പിന്നെ,
ഓര്‍ത്തോര്‍ത്ത് പിരിഞ്ഞ  ഓര്‍ക്കൂട്ടിനു ശേഷം മുഖസാഗരത്തില്‍നിന്നു മുത്തുച്ചിപ്പികള്‍ കണ്ടെടുക്കുന്ന മുഖപുസ്തകവും മറ്റൊരു ബൂലോകമായി  നമ്മളെ ജന്മജന്മാന്തര സൗഹൃദം കൊണ്ട് ടാഗ് ചെയ്തു ...
നമ്മളില്‍ ഉറങ്ങിക്കിടന്ന ബാല്യകാല സ്മൃതികള്‍ ,
അമ്മ ഉരുട്ടിത്തന്ന ചോറുരുള , ആദ്യത്തെ പ്രേമലേഖനം,
ഗൃഹാതുരത്വം നിറഞ്ഞ ചുംബന നിശ്വാസങ്ങള്‍ ,

സോവനീറില്‍ പ്രസിദ്ധീകരിക്കാതെ ചുരുട്ടി എറിഞ്ഞ ആദ്യത്തെ കവിത,
പറയാന്‍ വെമ്പിയ പരമാര്‍ത്ഥങ്ങള്‍ ,
മൌനങ്ങളില്‍ മുങ്ങിപ്പോയ കണ്ണുനീര്‍ തുള്ളികള്‍ ,
അപകര്‍ഷതാബോധത്താല്‍ സ്ത്രീ/പുരുഷ സുഹൃത്തുക്കളോട് പറയാന്‍ മടിച്ച വിശേഷങ്ങള്‍ , വല്ലായ്മയുടെ വാല്മീകത്തില്‍ അടഞ്ഞു പോയ സൌഹൃദങ്ങള്‍ ,
കാലവും ദൂരവും പറിച്ചെറിഞ്ഞ കളിക്കൂട്ടുകാലം .... എല്ലാം.
എല്ലാം വീണ്ടും പുഷ്കലമായത്  ഓണ്‍ലൈനില്‍ മലയാളം വന്നശേഷമാണ്.
സൗഹൃദത്തിന്റെ ഈ സ്‌നേഹകാലത്ത് ഓണത്തുമ്പികളെപ്പോലെ നമ്മെ വിസ്മയിപ്പിക്കുന്ന
courtesy: encrypted-tbn1.gstatic.com
എത്രയോ നല്ല സര്‍ഗ്ഗഭാവനകള്‍ ബ്ലോഗ്ഗര്‍ , വേര്‍ഡ്‌ പ്രസ്‌ , ടംബ്ലര്‍ , ഓര്‍ക്കൂട്ട് എന്നിവയുടെയും പിന്നെ, തീര്‍ച്ചയായും മറ്റൊരു അര്‍ദ്ധ ബ്ലോഗ്‌ ആയ മുഖപുസ്തകപേജുകളുടെയും ചുവരുകളില്‍ പതിച്ചു വയ്ക്കുന്നു. മനസ്സ് നിറഞ്ഞുതുളുമ്പി കൈവിരലിലേക്ക് ആവാഹിക്കുന്ന സര്‍ഗശേഷിയുടെയും  അതിരുകളില്ലാത്ത വായനയുടെയും
ഈ വസന്തകാലത്ത് പ്രതിഭാപൂര്‍ണ്ണമായ രചനകളും രചനകളെക്കാള്‍  ചിന്താദീപ്തമായ
എത്രയോ നല്ല അഭിപ്രായക്കുറിപ്പുകളും ക്ഷണ പ്രതികരണങ്ങളും, മിന്നിമറയുന്നു.

മുഖപുസ്തകവുമായുള്ള മല്‍സരത്തില്‍ ആദ്യം ഒന്ന് തോറ്റുപോയിരുന്നെന്കിലും
ഇടക്കാലത്തിനു ശേഷം വീണ്ടും പരമ്പരാഗതബ്ലോഗുകള്‍ സജീവമാവുന്നു.

ഈ സൌഹൃദത്തിന്റെയും സര്‍ഗഭാവനകളുടെയും വായനയുടെയും പ്രണയത്തിന്റെയും
പൂക്കാലം എന്നെന്നും നിലനിന്നിരുന്നെന്കില്‍ ...

© 8478 ■ dharan.ıɹǝuuɐʞʞɐɯ ■

Comments

  1. This comment has been removed by a blog administrator.

    ReplyDelete

Post a Comment