മരം വലന്തല കൊട്ടുമ്പോള്‍
മഴ ഒരു കോമരമാകുന്നു
വെള്ളിടിവാളുകൊണ്ട്
നെറ്റിയില്‍ പേര്‍ത്തും പേര്‍ത്തും
ആഞ്ഞാഞ്ഞുവെട്ടുന്നു
കരിയെഴുതിത്തെളിഞ്ഞ കണ്ണില്‍
മിന്നല്‍ രൗദ്രപ്രഭയാവുന്നു
ചുടലക്കാറ്റിന്റെ ആവേഗത്തില്‍
മലകള്‍ തെള്ളിയുണരുന്നു
ചോരച്ചാലുകള്‍ ഒഴുകിച്ചേര്‍ന്ന്
കുന്നിന്‍ചെരിവിലൂടെ കുതിച്ച്
രക്തനദിയായി പ്രവഹിക്കുന്നു
മുടിയഴിച്ചാടി അട്ടഹസിക്കുന്നു
ദൃഷ്ടികള്‍ ശിരസിലേക്ക് മറിയുന്നു
കമ്പനങ്ങളുടെ ഓളങ്ങളില്‍
മേഘജഘനം വിറകൊള്ളുന്നു
താളവേഗത്തിലഴിഞ്ഞ കൂന്തല്‍
കരിന്തേളായി നിലത്തിഴയുന്നു
പ്രാചീനനൃത്തഭൂമികയില്‍
ഫണനാഗങ്ങള്‍ വിറങ്ങലിക്കുന്നു
ഘനപാദനടനനിസ്വനത്തില്‍
പ്രകമ്പനം കൊള്ളും തട്ടകങ്ങള്‍
കടല്‍ക്കാറ്റില്‍ ദഹിച്ച ഉപ്പില്‍
അഗ്നി കടഞ്ഞു വിളഞ്ഞുണര്‍ന്ന
കുഞ്ഞുജലബാഷ്പമണികള്‍
കഠിനനൃത്തത്തിനൊടുവില്‍
കടുംതുള്ളികളായി... തുള്ളികളായി...
പെറ്റമ്മയില്‍ ലയിച്ചൊഴിയുന്നു.
© 8479 ■ dharan.ıɹǝuuɐʞʞɐɯ ■
മഴച്ചൂടെന്ന ബിംബ കല്പനയില്‍ ലയിച്ചാടുന്ന കവിത അര്‍ത്ഥഗര്‍ഭം.സാരവത്ത് ....
ReplyDeleteമഴ ഇങ്ങനെയോക്കെയാണല്ലോ..
ReplyDeleteനന്നായിട്ടുണ്ട്
പൊള്ളുന്ന മഴച്ചൂട്....
ReplyDeleteനന്ദി, മുബി, മൊയ്തീന്‍ , മുഹമ്മ്ദ്കുട്ടി ഇക്കാ..
ReplyDelete7 thoughts on “മഴച്ചൂട്”
ReplyDeleteDeepz says:
August 24, 2014 at 07:12 Edit
തീവ്രം
Reply
■ ıɹǝuuɐʞʞɐɯ uɐɹɐɥp ɐƃuɐƃ ■ says:
August 24, 2014 at 07:57 Edit
നന്ദി, deepz
Reply
faisal babu says:
August 24, 2014 at 07:12 Edit
അത്രക്ക് കടുപ്പം വേണോ ?
Reply
■ ıɹǝuuɐʞʞɐɯ uɐɹɐɥp ɐƃuɐƃ ■ says:
August 24, 2014 at 07:57 Edit
കടുപ്പം കൂടിപ്പോയോ ?
Reply
vettathan says:
August 24, 2014 at 08:42 Edit
കൊള്ളാം
Reply
Kunjuss Canada says:
August 24, 2014 at 18:07 Edit
കവിത അനുഭവിപ്പിക്കുന്നുണ്ട്
Reply
Vineeth vava says:
August 26, 2014 at 10:16 Edit
കൊള്ളാം
Reply