ജീവേമശരതശ്ശതം

entry for competition by a fb group.
link: https://www.facebook.com/photo.php?fbid=586791718092904&set=gm.752889011450819&type=1


പ്രണയചഷകത്തിലെ ചൂട്
അഗ്നിപര്‍വതമായി
ഉരുകിയ ലാവയായി
തിളച്ചൊഴുകുന്ന ലോഹമായി
ബ്രഹ്മാസ്ത്രങ്ങളായി


പൊട്ടിയൊലിച്ച്
നിറഞ്ഞു തുളുമ്പി
ഉള്‍ക്കൊണ്ട്
തിരിയെണ്ണപോലെ
പിരിഞ്ഞുകയറി
ആലിംഗനത്തിലൊട്ടി
ഒന്നായി
ജീവനായി
കരുപ്പിടിച്ച്
കണ്‍പാര്‍ത്ത്
മിടിപ്പറിഞ്ഞ്
നീന്തിത്തുടിച്ച്
വൈഖരികള്‍ക്ക്
ചെവിയോര്‍ത്ത്
മാതൃഹൃദയം
തൊട്ടറിഞ്ഞ്
ആത്മാവിലേക്ക്
സ്പന്ദനങ്ങളയച്ച്
കൈകാലുകളിട്ടിളക്കി
കളിയായി ചവുട്ടി
പുനര്‍ജ്ജനിയുടെ
പുരാതനമായ
ഉറക്കത്തില്‍നിന്ന്
ഉണര്‍ന്നുണര്‍ന്ന്
നോവിക്കാതെ,
തൂവല്‍സ്പര്‍ശംപോലെ,
പുഞ്ചിരിപൊഴിച്ച്
പതുപതുക്കെ,
പുറത്തുവരാമമ്മേ,
അച്ഛന്റെ കൈകളിലേക്ക് ഞാന്‍ !!
കൈവെടിയല്ലേ...
കൈവെടിയല്ലേ...
കൈ....


© 8482 ■ dharan.ıɹǝuuɐʞʞɐɯ ■

Comments