Hanged Young Woman Reyhaneh Jabbari's Final Wish to Donate Organs

#Organ Donation.  #അവയവദാനം
 ---------------------------------------------------------------------------------------------------------
The young interior designer hanged  in Iran  Reyhaneh Jabbari for killing the man she claimed was trying to rape her sent a moving final letter to her mother, asking her to make sure she had her organs donated after her death.   
courtesy link:the huffington post 
Dear Sholeh, today I learned that it is now my turn to face Qisas [the law of retribution in the Iranian legal system]. I am hurt as to why you did not let me know yourself that I have reached the last page of the book of my life. Don’t you think that I should know? You know how ashamed I am that you are sad. Why did you not take the chance for me to kiss your hand and that of dad?
Reyhaneh Jabbari

The world allowed me to live for 19 years. That ominous night it was I that should have been killed. My body would have been thrown in some corner of the city, and after a few days, the police would have taken you to the coroner’s office to identify my body and there you would also learn that I had been raped as well. The murderer would have never been found since we don’t have their wealth and their power. Then you would have continued your life suffering and ashamed, and a few years later you would have died of this suffering and that would have been that.
However, with that cursed blow the story changed. My body was not thrown aside, but into the grave of Evin Prison and its solitary wards, and now the grave-like prison of Shahr-e Ray. But give in to the fate and don’t complain. You know better that death is not the end of life.
You taught me that one comes to this world to gain an experience and learn a lesson and with each birth a responsibility is put on one’s shoulder. I learned that sometimes one has to fight. I do remember when you told me that the carriage man protested the man who was flogging me, but the flogger hit the lash on his head and face that ultimately led to his death. You told me that for creating a value one should persevere even if one dies.
You taught us that as we go to school one should be a lady in face of the quarrels and complaints. Do you remember how much you underlined the way we behave? Your experience was incorrect. When this incident happened, my teachings did not help me. Being presented in court made me appear as a cold-blooded murderer and a ruthless criminal. I shed no tears. I did not beg. I did not cry my head off since I trusted the law.
But I was charged with being indifferent in face of a crime. You see, I didn’t even kill the mosquitoes and I threw away the cockroaches by taking them by their antennas. Now I have become a premeditated murderer. My treatment of the animals was interpreted as being inclined to be a boy and the judge didn’t even trouble himself to look at the fact that at the time of the incident I had long and polished nails.
How optimistic was he who expected justice from the judges! He never questioned the fact that my hands are not coarse like those of a sportswoman, especially a boxer. And this country that you planted its love in me never wanted me and no one supported me when under the blows of the interrogator I was crying out and I was hearing the most vulgar terms. When I shed the last sign of beauty from myself by shaving my hair I was rewarded: 11 days in solitary.
Dear Sholeh, don’t cry for what you are hearing. On the first day that in the police office an old unmarried agent hurt me for my nails I understood that beauty is not looked for in this era. The beauty of looks, beauty of thoughts and wishes, a beautiful handwriting, beauty of the eyes and vision, and even beauty of a nice voice.
My dear mother, my ideology has changed and you are not responsible for it. My words are unending and I gave it all to someone so that when I am executed without your presence and knowledge, it would be given to you. I left you much handwritten material as my heritage.
However, before my death I want something from you, that you have to provide for me with all your might and in any way that you can. In fact this is the only thing I want from this world, this country and you. I know you need time for this.
Therefore, I am telling you part of my will sooner. Please don’t cry and listen. I want you to go to the court and tell them my request. I cannot write such a letter from inside the prison that would be approved by the head of prison; so once again you have to suffer because of me. It is the only thing that if even you beg for it I would not become upset although I have told you many times not to beg to save me from being executed.
My kind mother, dear Sholeh, the one more dear to me than my life, I don’t want to rot under the soil. I don’t want my eye or my young heart to turn into dust. Beg so that it is arranged that as soon as I am hanged my heart, kidney, eye, bones and anything that can be transplanted be taken away from my body and given to someone who needs them as a gift. I don’t want the recipient know my name, buy me a bouquet, or even pray for me.
I am telling you from the bottom of my heart that I don’t want to have a grave for you to come and mourn there and suffer. I don’t want you to wear black clothing for me. Do your best to forget my difficult days. Give me to the wind to take away.
The world did not love us. It did not want my fate. And now I am giving in to it and embrace the death. Because in the court of God I will charge the inspectors, I will charge inspector Shamlou, I will charge judge, and the judges of country’s Supreme Court that beat me up when I was awake and did not refrain from harassing me.
In the court of the creator I will charge Dr. Farvandi, I will charge Qassem Shabani and all those that out of ignorance or with their lies wronged me and trampled on my rights and didn’t pay heed to the fact that sometimes what appears as reality is different from it.
Dear soft-hearted Sholeh, in the other world it is you and me who are the accusers and others who are the accused. Let’s see what God wants. I wanted to embrace you until I die. I love you.


-------------------------------------------------------------------------------------------------------

ബലാല്‍സംഗശ്രമത്തിനിടയില്‍ ആത്മരക്ഷാര്‍ത്ഥം കൊലയാളിയായി മാറേണ്ടി വന്ന് കാപ്പിറ്റല്‍ പണിഷ് മെന്‍റിന് വിധേയയാവേണ്ടി വന്ന റെയ്ഹാനെ ജബ്ബാരിയുടെ മാതാവിനയച്ച ഈ അവസാനസന്ദേശത്തില്‍ അവര്‍ തന്‍റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആവശ്യപ്പെട്ടു.
വിവരങ്ങള്‍ക്ക് കടപ്പാട് ടി.വി.ന്യൂ ഇന്‍  

”പ്രിയപ്പെട്ട ഉമ്മയ്ക്ക്, ഭരണകൂടത്തിന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ സമയമായിരിക്കുന്നുവെന്ന് എനിക്കിപ്പോള്‍ മനസിലാവുന്നു. ജീവിതത്തിന്റെ പുസ്തകത്തിലെ അവസാന ഏടിലാണ് ഞാനിപ്പോള്‍. ഞാന്‍ മൂലം  ഉമ്മ വിഷമിക്കുന്നുവെന്നറിയുന്നതില്‍ എത്രമാത്രം വിഷമിക്കുന്നുണ്ടെന്നോ. അവസാനകാലത്ത് അച്ഛന്റെയും അമ്മയുടെയും കൈകളില്‍ മുത്തമിടാന്‍ എനിക്കൊരു അവസരം ലഭിച്ചില്ലല്ലോ,..

ലോകം എനിക്ക് 19 വര്‍ഷമേ ജീവിക്കാന്‍ അനുവദിച്ചുള്ളു. ആ ഭീതിതമായ രാത്രിയില്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ മരിക്കേണ്ടതായിരുന്നു. എന്റെ ശരീരം നഗരത്തിലെ ഏതെങ്കിലും മൂലയില്‍ വലിച്ചെറിയപ്പെടുമായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ശരീരം തിരിച്ചറിയാന്‍ ഉമ്മയെ പോലീസ് വിളിച്ചു വരുത്തുമായിരുന്നു. അപ്പോള്‍ ഞാന്‍ ഭീകരമായി ബലാത്സംഗം ചെയ്യപ്പെട്ടെന്നും ഉമ്മ മനസിലാക്കുമായിരുന്നു. പിന്നീട് നിങ്ങള്‍ നാണംകെട്ടും വളരെ കഷ്ടപ്പെട്ടും ജീവിതം തള്ളിനീക്കി ഒടുവില്‍ അങ്ങനെത്തന്നെ ജീവിതം അവസാനിക്കുകയും ചെയ്യും. വധശിക്ഷയില്‍ നിന്നൊഴിവാക്കാനായി ഒരിക്കലും എനിക്കുവേണ്ടി യാചിക്കരുത്.  കൊലപാതകിയെ ആരും കണ്ടുപിടിക്കുകയില്ല. കാരണം അയാള്‍ ധനികനും അധികാരസ്ഥാനത്തിരിക്കുന്നയാളുമാണ
ഉമ്മ എന്നെ പഠിപ്പിച്ചിട്ടില്ലേ ഒരാള്‍ ഇൗ ജീവിതത്തിലേക്ക് വരുന്നത് അനുഭവങ്ങള്‍ നേടാനും ഓരോ പാഠങ്ങള്‍ പഠിയ്ക്കുവാനുമാണെന്നും ഓരോ ജന്‍മവും ഓരോ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനായി സൃഷ്ടിക്കപ്പെട്ടതാണെന്നും. ചില സന്ദര്‍ഭങ്ങളില്‍ ഒരാള്‍ പോരാടുക തന്നെ ചെയ്യേണ്ടതുണ്ടെന്ന് ഞാന്‍ ഇപ്പോള്‍ പഠിച്ചിരിയ്ക്കുന്നു. പൊതുസ്ഥലങ്ങളില്‍ പെരുമാറേണ്ടതിനെക്കുറിച്ച് എത്രമാത്രം പറഞ്ഞു തന്നിരിക്കുന്നു. എന്നാല്‍ ഉമ്മയുടെ അനുഭവങ്ങള്‍ തെറ്റായിരുന്നു. ഈ സംഭവത്തോടെ ഞാന്‍ പഠിച്ച കാര്യങ്ങളൊന്നും എന്നെ സഹായിക്കാനുണ്ടായിരുന്നില്ല.   തണുത്ത രക്തത്തോട കൊലപാതകിയായും ക്രൂരയായ ക്രിമിനലായും ഞാന്‍ കോടതിയില്‍ ചിത്രീകരിക്കപ്പെട്ടു. ഒരുതുള്ളി കണ്ണുനീര്‍ പോലും ഉതിര്‍ത്തില്ല. യാചിച്ചില്ല. കരയുകയോ തല കുമ്പിടുകയോ ചെയ്തില്ല കാരണം എനിക്ക് നിയമത്തില്‍ വിശ്വാസമുണ്ടായിരുന്നു.
പക്ഷേ എന്നെ കുറ്റക്കാരിയായി ചുമത്തി. ഉമ്മയ്ക്കറിയില്ലേ, ഞാനൊരു കൊതുകിനെപ്പോലും ഇതുവരെ കൊന്നിട്ടില്ല. അടുത്തു വരുന്ന പാറ്റകളെപ്പോലും അവയുടെ കൊമ്പില്‍ പിടിച്ച് കളയുകയല്ലേ ചെയ്യാറുള്ളത്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഒരു കൊലപാതകി ആയിരിക്കുകയാണ്. നീതിപാലകരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നയാള്‍ എത്രത്തോളം ശുഭാപ്തി വിശ്വാസിയായിരിക്കും. എന്നില്‍ ഈ രാജ്യത്തെക്കുറിച്ച് സ്‌നേഹം നിറച്ച രാജ്യത്തിനുതന്നെ എന്നെ വേണ്ട, എതിര്‍ഭാഗം വക്കീലില്‍ നിന്ന് ഏറ്റവും മോശപ്പെട്ട വാക്കുകള്‍ കേട്ട് ഞാന്‍ കരയുമ്പോഴും ആരും എന്നെ പിന്തുണയ്ക്കാനുണ്ടായിരുന്നില്ല.
പോളിഷ് ചെയ്ത് സുന്ദരമാക്കിയിരുന്ന എന്റെ നഖങ്ങള്‍ ഒരു കൊലപാതകിയുടേതല്ലെന്നും എന്റെ കൈകള്‍ മൃദുവാണെന്നും എന്തുകൊണ്ട് ഒരു ജഡ്ജി മനസിലാക്കിയില്ല. ഉമ്മ സ്‌നേഹിച്ചിരുന്ന ഈ രാജ്യത്തിന് എന്നെ വേണ്ടായിരുന്നു. എന്റെ ശരീരത്തിലെ സൗന്ദര്യത്തിന്റെ അവസാന ശേഷിപ്പായ മുടി വടിച്ച് പതിനൊന്ന് ദിവസം അവരെന്നെ ഏകാന്ത തടവിലാക്കി. പക്ഷേ ഇതൊന്നും കേട്ട് ഉമ്മ കരയരുത്. പോലീസ് ഓഫീസിലെ ആദ്യദിവസം തന്നെ എന്റെ സുന്ദരമായ നഖങ്ങള്‍ കണ്ട് അവരെന്നെ വേദനിപ്പിച്ചു. അന്നെനിക്കു മനസിലായി ഈ ലോകത്ത് സൗന്ദര്യത്തിന് സ്ഥാനമില്ലെന്ന്. നോട്ടത്തിന്റെയോ ചിന്തയുടെയും സൗന്ദര്യത്തിലോ, സുന്ദരമായ കയ്യെഴുത്തിലോ, സുന്ദരമായ കണ്ണിലോ കാഴ്ച്ചയിലോ ഒന്നും കാര്യമില്ല.
എന്റെ കാഴ്ച്ചപ്പാടുകളെല്ലാം ഇപ്പോള്‍ മാറിയിരിക്കുന്നുവെന്ന് എന്റെ പ്രിയ്യപ്പെട്ട ഉമ്മ മനസിലാക്കണം. പക്ഷേ അതിന് ഒരിക്കലും നിങ്ങള്‍ ഉത്തരവാദിയല്ല. എന്റെ വാക്കുകള്‍ അവസാനിപ്പിക്കാന്‍ കഴിയുന്നില്ല.  എല്ലാം ഞാന്‍ ഒരാളിന് കൊടുത്തിട്ടുണ്ട്. ഉമ്മ അറിയാതെയോ ഉമ്മയുടെ സാന്നിദ്ധ്യത്തിലല്ലാതെയോ ഞാന്‍ വധിക്കപ്പെട്ടാല്‍ അതെല്ലാം ഉമ്മയ്ക്ക് നല്‍കും. എന്റെ കയ്യെഴുത്തിനാലുള്ള ഒട്ടേറ കാര്യങ്ങള്‍ പൈതുകമായി ഞാന്‍ ഉമ്മയ്ക്കു ബാക്കി വെച്ചിട്ടുണ്ട്.
എങ്ങനെയായിരുന്നാലും എന്റെ മരണത്തിനു മുമ്പ് എനിക്ക് ഉമ്മയില്‍ നിന്ന് ചില കാര്യങ്ങള്‍ വേണം. ഉമ്മയുടെ എല്ലാ കഴിവും ഉപയോഗിച്ച അവ എനിക്കു ചെയ്തുതരണം. ഈ രാജ്യത്തു നിന്നും ഈ ലോകത്തു നിന്നും അമ്മയില്‍ നിന്നും ഇനി അതു മാത്രമാണ് എനിക്കു വേണ്ടത്. എനിക്കറിയാം അതിന് ഉമ്മയ്ക്ക് സമയം ആവശ്യമായിരിക്കും. എന്റെ വില്‍പ്പത്രത്തിന്റെ ഒരുഭാഗം ഉമ്മയെ അറിയിക്കും. പക്ഷേ അതുകണ്ട് അമ്മ ഒരിക്കലും കണ്ണീര്‍ പൊഴിക്കരുത്.  ഉമ്മ കോടതിയില്‍ പോയി അവരെ എന്റെ അപേക്ഷ ബോധിപ്പിക്കണം. ജയിലിനകത്തു വച്ച് എനിക്ക് അത്തരമൊരു എഴുത്ത് എഴുതാന്‍ ജയില്‍മേധാവി അനുവദിക്കില്ല. അതിനാല്‍ ഒരിക്കല്‍ക്കൂടി ഉമ്മ ഞാന്‍മൂലം വിഷമിക്കേണ്ടി വരികയാണ്. ഇതിനു വേണ്ടി ഉമ്മ അവര്‍ക്കു മുന്നില്‍ യാചിച്ചാലും ഞാന്‍ ഒന്നും പറയില്ല. എന്റെ എത്രയും പ്രിയ്യപ്പെട്ട ഉമ്മ എനിക്കു വേണ്ടി ചെയ്യേണ്ടത് ഇതാണ്.
മണ്ണിനടിയില്‍ ചീഞ്ഞളിയാന്‍ എനിക്കു താല്‍പ്പര്യമില്ല. എന്റെ കണ്ണും ഹൃദയവും ഒന്നും മണ്ണായിത്തീരരുത്. അതിനാല്‍ എന്റെ ഹൃദയവും വൃക്കയും കണ്ണുകളം എല്ലുകളും തുടങ്ങി എന്തെല്ലാം എന്റെ ശരീരത്തില്‍ നിന്നെടുക്കാമോ അവയെല്ലാം ആവശ്യമുള്ളവര്‍ക്ക് എന്റെ സമ്മാനമായി നല്‍കണം. പക്ഷേ അവ സ്വീകരിക്കപ്പെടുന്നവര്‍ ആരും എന്റെ പേരു അറിയുകയോ എനിക്കു വേണ്ടി ബൊക്കെ സമര്‍പ്പിക്കുകയോ പ്രാര്‍ത്ഥിക്കുകയോ പോലും ചെയ്യരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ് ഞാന്‍ പറയുന്നത്. നിങ്ങള്‍ക്ക് വന്നിരുന്ന് പ്രാര്‍ത്ഥിക്കാനോ കരയാനോ ഒരു കല്ലറ പോലും എനിക്കു വേണ്ടി ഉണ്ടാക്കരുത്. ഞാന്‍ മരിച്ചതില്‍ ദു:ഖം ആചരിച്ച് ഉമ്മ കറുത്ത വസ്ത്രം പോലും ധരിക്കരുത്. എന്റെ കഠിനപ്പെട്ട ദിവസങ്ങള്‍ മറക്കാനായി ഉമ്മ ആവുന്നതെല്ലാം ചെയ്യണം. കാറ്റില്‍ പറക്കാനായി എന്നെ വിടു.
ലോകം നമ്മെ സ്‌നേഹിക്കുന്നില്ല. അതിന് എന്റെ വിധി ആവശ്യമില്ല. അത് ഞാന്‍ ത്യജിച്ച് മരണത്തെ പുല്‍കുകയാണ്. ദൈവത്തിന്റെ കോടതിയില്‍ എന്നെ കുറ്റക്കാരിയാക്കിയ ഇന്‍സ്‌പെക്ടര്‍മാരെയും നീതിപാലകരെയും എന്നെ ക്രൂരമായി പീഡിപ്പിച്ച സുപ്രീംകോടതി ജഡ്ജിമാരെയുമെല്ലാം പ്രതികളാക്കും. എന്റെ അവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെട്ടതിനും എന്നെ കുറ്റക്കാരിയാക്കിയതിനും യാഥാര്‍ത്ഥ്യത്തില്‍നിന്ന് വളരെ അകലെയായതിനും ഞാന്‍ അവരെ ദൈവത്തിന്റെ കോടതിയില്‍ വിസ്തരിക്കും
പ്രിയപ്പെട്ട ഉമ്മാ, മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ആ ലോകത്ത് ഞാനും ഉമ്മയുമാവും കുറ്റം ചുമത്തുന്നവര്‍ ബാക്കിയുള്ളവരെല്ലാം കുറ്റം ചെയ്തവരാകും. ദൈവം എന്താണു നിശ്ചയിക്കുന്നതെന്ന് നമുക്കു കാണാം. മരണം വരെ ഉമ്മയെ പുണര്‍ന്നിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഉമ്മയെ ഞാന്‍ വല്ലാതെ സ്‌നേഹിക്കുന്നു…

(കടപ്പാട് ലിങ്കുകള്‍ മുകളില്‍ നല്‍കിയിരിക്കുന്നു)

Comments

  1. വായിച്ചു........................................................................

    ReplyDelete

Post a Comment