Post

നി,
പടിഞ്ഞാട്ടാവട്ടെ
വൈകീട്ടത്തെ നോട്ടം.


കണ്‍നിറയ കാണാമല്ലോ-
കുഞ്ഞുതിരകളും
വന്‍കരകളും
പരസ്യമായി
പരസ്പരം
ആര്‍ത്തലച്ച്
ചുംബിക്കുന്നത്.....


കടലാസുവഞ്ചികളാക്കാമല്ലോ-
അര്‍ദ്ധഗോളം
താണ്ടിയൊഴുകിവന്ന
നാപ്കിനുകളെ....


കണ്ണീരാറ്റിലിറക്കാമല്ലോ-
പരിശീലിച്ചാല്‍
വേണമെങ്കില്‍
വരുംകാലത്ത്....


കുത്തൊഴുക്കില്‍നിന്ന്-
നിങ്ങള്‍ മാത്രം
രക്ഷപ്പെടുമെന്ന് കരുതിയോ?


© 8483 ■ dharan.ıɹǝuuɐʞʞɐɯ ■
Facebook Comments Bloggerised by Author GANGA DHARAN MAKKANNERI

Leave a Reply

Related Posts Plugin for WordPress, Blogger...