പ്രേമസുരഭിലം


image courtesy: dasculturas.files.wordpress.com/2013/02/rowington-artworks









പുതിയ വര്‍ഷം, പുതിയ ഋതു,
പുതിയ അഹോരാത്രങ്ങള്‍, 
പുതിയ നാഴികവിനാഴികകള്‍...
പുതിയ നിമിഷങ്ങള്‍,
പുതിയ മിടിപ്പുകള്‍,
പുതിയ... പുതിയ......


പ്രണയിനീ, നീ അതേ നീയും,
                        ഞാന്‍ അതേ ഞാനും;
പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക്
കുതിച്ചോടുന്ന കേഴമാനിനെപ്പോലെ
നമ്മുടെ പ്രണയം --
അതേ പ്രണയവും....


അത്രമേല്‍ ഊഷ്മളം,
അത്രമേല്‍ നിശ്വാസപൂര്‍ണം
അത്രമേലാനന്ദഭരിതം
പ്രേമാഷ്ടബന്ധത്താല്‍
ഒന്നായി ഒരാത്മാവായി
മന്വന്തരങ്ങളും കടന്ന്...
കല്‍പാന്തവും കടന്ന്.......

Comments

Post a Comment