വിഷു 2020

ഉള്ളില്‍ മത്താപ്പൂ കത്തുന്നുണ്ട്
ഉള്‍ക്കണ്ണില്‍ കമ്പിത്തിരിയും റാട്ടും വെളിച്ചം തെറിപ്പിക്കുന്നുണ്ട്.
നെഞ്ചകത്തില്‍ ഓലപ്പടക്കങ്ങള്‍ പടപടാ പൊട്ടുന്നുണ്ട്.
മനോമുകുരത്തില്‍ വിഷുക്കാഴ്ച പ്രതിഫലിക്കുന്നുമുണ്ട്.
എന്നാല്‍ തിരതല്ലുന്ന ആഹ്‌ളാദഘോഷങ്ങള്‍ ദുരിതക്കാഴ്ചകളില്‍ തല്ലിയൊടുങ്ങുന്നതും കാണുന്നുണ്ട്.
മാലിന്യമൊഴിഞ്ഞ മേക്കോവറിലൂടെ വീണ്ടും നവോഢയായ പ്രകൃതി പക്ഷേ വിഷുപ്പക്ഷിയുടെ പാട്ട് മുമ്പെന്നില്ലാത്ത വിധം മനോഹരമായി പാടുന്നുണ്ട്.
ലോകം പൂര്‍ണമായും ഭീതിമുക്തമായി എന്നൊരു വാര്‍ത്ത കണികാണുന്ന ഒരു ദിനം അധികം വൈകാതെ സമാഗതമാകണേ എന്ന പ്രാര്‍ത്ഥനയോടെ
ഇത്തവണത്തെ വിഷു അകന്ന അടുപ്പത്തിലൂടെ മനസ്സുകൊണ്ട് ആഘോഷിക്കാം. നല്ല ദിനമായിരിക്കട്ടെ.



Comments

Post a Comment