ഡിസംബര്‍ .....
നീ വീണ്ടും മോഹിപ്പിക്കുന്നു.
പുതപ്പിന്റെ സുഖാലസ്യത്തെ
പിടിച്ചെഴുന്നേല്‍പ്പിക്കുന്ന
കിടുകിടുക്കുന്ന തണുപ്പിന്റെ
പരിരംഭണത്തില്‍ കുതിര്‍ന്ന
നിശ്വാസങ്ങളില്‍ -
വൃശ്ചികക്കാറ്റിന്റെ
മഞ്ഞുപോലെ നനുത്ത
വിരല്‍ത്തുമ്പുകള്‍
പ്രേമചിത്രം വരയ്ക്കുന്ന
വിറയാര്‍ന്ന രാവുകളില്‍ -
കാമമോഹിതമായ പ്രണയം
കാല്ചിലമ്പൊലിയോടെ
അടിവച്ചടിവച്ച് വരുന്ന
നവനീതസമാനമായ
നിലാരാത്രികളില്‍ -
മഞ്ഞുപോലെ നനുത്ത
വിരല്‍ത്തുമ്പുകള്‍
പ്രേമചിത്രം വരയ്ക്കുന്ന
വിറയാര്‍ന്ന രാവുകളില്‍ -
കാമമോഹിതമായ പ്രണയം
കാല്ചിലമ്പൊലിയോടെ
അടിവച്ചടിവച്ച് വരുന്ന
നവനീതസമാനമായ
നിലാരാത്രികളില്‍ -
കുളിരിന്റെ നീലവിരലാല്
രതികാവ്യമെഴുതുന്ന
നഖമുനയുടെ കിന്നാരം
നെടുവീര്പ്പുകളാവുന്ന
ശാന്തയാമങ്ങളില് -
രതികാവ്യമെഴുതുന്ന
നഖമുനയുടെ കിന്നാരം
നെടുവീര്പ്പുകളാവുന്ന
ശാന്തയാമങ്ങളില് -
നിശീഥിനിയുടെ
തൃഷ്ണമന്ത്രണങ്ങള്ക്ക്
ചെവിയോര്‍ക്കുന്ന
രാപ്പാടികള്‍ പോലും
പുനര്ന്നുകിടക്കുമ്പോള് ,
ഹിമചുംബനത്താല്‍
തഴുകിയുണര്‍ത്തുന്ന
അരുണരശ്മികള്
കള്ളച്ചിരിയോടെ
എത്തിനോക്കുന്ന
പ്രഭാതങ്ങളില്‍
വാതിലില്‍ മുട്ടിവിളിക്കുന്ന
ഡിസംബര്‍ ,,, നിന്നോടൊപ്പം
മോഹമുദ്രിതമായ
ഉഷ്ണമേഖലാവനങ്ങളിലേക്ക്
ഞാനും വരുന്നു.
തൃഷ്ണമന്ത്രണങ്ങള്ക്ക്
ചെവിയോര്‍ക്കുന്ന
രാപ്പാടികള്‍ പോലും
പുനര്ന്നുകിടക്കുമ്പോള് ,
ഹിമചുംബനത്താല്‍
തഴുകിയുണര്‍ത്തുന്ന
അരുണരശ്മികള്
കള്ളച്ചിരിയോടെ
എത്തിനോക്കുന്ന
പ്രഭാതങ്ങളില്‍
വാതിലില്‍ മുട്ടിവിളിക്കുന്ന
ഡിസംബര്‍ ,,, നിന്നോടൊപ്പം
മോഹമുദ്രിതമായ
ഉഷ്ണമേഖലാവനങ്ങളിലേക്ക്
ഞാനും വരുന്നു.
■ ıɹǝuuɐʞʞɐɯ ■
കൊള്ളാവേ....
ReplyDeleteഡിസംബര്‍
തണുപ്പ്
മോഹം
നീലവിരല്
കൊള്ളാവേ..!!
ചേട്ടാ ഈ പരിരംഭണംഎന്നു കേട്ടട്ടുണ്ട് അർത്ഥം അറിയില്ല...പറഞ്ഞുതരുമോ...
ReplyDeletethank u , ajith.
ReplyDeletemanoj, ഹ, ഹ, പരിരംഭണം എന്ന് പറഞ്ഞാല്‍ ആലിംഗനം.
നന്ദി....
ReplyDeleteഡിസംബറിനെ നന്നായി എഴുതി...നല്ല വരികള്‍
ReplyDelete