ഹിമചുംബനം


ഡി
സംബര്‍ .....
നീ വീണ്ടും മോഹിപ്പിക്കുന്നു.

പുതപ്പിന്‍റെ സുഖാലസ്യത്തെ
പിടിച്ചെഴുന്നേല്‍പ്പിക്കുന്ന
കിടുകിടുക്കുന്ന തണുപ്പിന്റെ
പരിരംഭണത്തില്‍ കുതിര്‍ന്ന
നിശ്വാസങ്ങളില്‍ -

വൃശ്ചികക്കാറ്റിന്‍റെ
മഞ്ഞുപോലെ നനുത്ത
വിരല്‍ത്തുമ്പുകള്‍
പ്രേമചിത്രം വരയ്ക്കുന്ന
വിറയാര്‍ന്ന രാവുകളില്‍ -

കാമമോഹിതമായ പ്രണയം
കാല്ചിലമ്പൊലിയോടെ
അടിവച്ചടിവച്ച് വരുന്ന
നവനീതസമാനമായ
നിലാരാത്രികളില്‍ -
കുളിരിന്റെ നീലവിരലാല്‍
രതികാവ്യമെഴുതുന്ന
നഖമുനയുടെ കിന്നാരം
നെടുവീര്‍പ്പുകളാവുന്ന
ശാന്തയാമങ്ങളില്‍ -
നിശീഥിനിയുടെ
തൃഷ്ണമന്ത്രണങ്ങള്‍ക്ക്
ചെവിയോര്‍ക്കുന്ന
രാപ്പാടികള്‍ പോലും
പുനര്‍ന്നുകിടക്കുമ്പോള്‍ ,

ഹിമചുംബനത്താല്‍
തഴുകിയുണര്‍ത്തുന്ന
അരുണരശ്മികള്‍
കള്ളച്ചിരിയോടെ
എത്തിനോക്കുന്ന
പ്രഭാതങ്ങളില്‍

വാതിലില്‍ മുട്ടിവിളിക്കുന്ന
ഡിസംബര്‍ ,,, നിന്നോടൊപ്പം
മോഹമുദ്രിതമായ
ഉഷ്ണമേഖലാവനങ്ങളിലേക്ക്
ഞാനും വരുന്നു. 
■ ıɹǝuuɐʞʞɐɯ ■

Comments

  1. കൊള്ളാവേ....
    ഡിസംബര്‍
    തണുപ്പ്
    മോഹം
    നീലവിരല്‍

    കൊള്ളാവേ..!!

    ReplyDelete
  2. ചേട്ടാ ഈ പരിരംഭണംഎന്നു കേട്ടട്ടുണ്ട് അർത്ഥം അറിയില്ല...പറഞ്ഞുതരുമോ...

    ReplyDelete
  3. thank u , ajith.
    manoj, ഹ, ഹ, പരിരംഭണം എന്ന് പറഞ്ഞാല്‍ ആലിംഗനം.

    ReplyDelete
  4. ഡിസംബറിനെ നന്നായി എഴുതി...നല്ല വരികള്‍

    ReplyDelete

Post a Comment